അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ അറിയിക്കുക
KERALA PSC QUESTIONS ON DELHI
1.
കൊൽക്കത്തയിൽ നിന്നും ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ വർഷം?
ans : 1911
2.
ഡൽഹി കേന്ദ്രഭരണ പ്രദേശമായ വർഷം?
ans : 1956
3.
ന്യൂഡൽഹിയെ ദേശീയ തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം?
ans : 1992
4.
ഡൽഹിക്കു ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി ലഭിച്ചത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്?
ans : 69-ാം ഭേദഗതി
5.
ഡൽഹി നിയമസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പു നടന്ന വർഷം?
ans : 1993
6.
ഡൽഹി അറിയപ്പെട്ടിരുന്ന പഴയ പേര്?
ans : ഇന്ദ്രപ്രസ്ഥം
7.
ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചത്?
ans : ഡൽഹി മെട്രോ
8.
മുതിർന്ന പൗരന്മാർക്കുള്ള സുരക്ഷ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് മൊബൈൽ ആപ്ലിക്കേഷൻ രൂപപ്പെടുത്തിയ സംസ്ഥാനം?
ans : ഡൽഹി
9.
4 -ാമത് ബ്രിക്സ് വിദ്യാഭ്യാസ സമ്മേളനത്തിന്റെ വേദി?
ans : ന്യൂഡൽഹി
10. 2016 ലെ ഇന്ത്യ-യു.എസ് സാമ്പത്തിക ഉച്ചകോടിക്ക് വേദിയായത് ?
ans : ന്യൂഡൽഹി
11. അടുത്തിടെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ൽ നിന്നും 65 ആക്കിയ സംസ്ഥാനം?
ans : ന്യൂഡൽഹി
12. 2016 ലെ വുമൺ ഓഫ് ഇന്ത്യ ഫെസ്റ്റിവലിന് വേദിയായത്?
ans : ന്യൂഡൽഹി
13. ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ഡൽഹി
14. കേരള ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ഡൽഹി
15. ഡൽഹിയിലെ ജന്തർമന്ദിർ എന്ന വാനനിരീക്ഷണശാല സ്ഥാപിച്ചത്?
ans : മഹാരാജാ ജയസിംഗ്
16. ഡൽഹിയിലുള്ള ചെങ്കോട്ട, ജുമാമസ്ജിദ് എന്നിവ സ്ഥാപിച്ച മുഗൾ ഭരണാധികാരി ?
ans : ഷാജഹാൻ
17. ഇന്ത്യയിൽ പക്ഷികളുടെ പരിചരണത്തിനായി ആരംഭിച്ച ആദ്യ ആശുപ്രതി ?
ans : ഡൽഹിയിലെ ദി ചാരിറ്റി ബേഡ്സ് ഹോസ്പിറ്റൽ
18. 1985-ൽ പ്രഥമ ദേശീയ ഗെയിംസ് നടന്ന സ്ഥലം?
ans : ഡൽഹി
19. ആദ്യമായി ഏഷ്യൻ ഗെയിംസ് നടന്ന സ്ഥലം?
ans : ഡൽഹി (1951)
20. കര, വ്യോമ, നാവിക സേനകളുടെ ആസ്ഥാനം?
ans : ഡൽഹി
21. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം?
ans : ഡൽഹി (ബറോഡ ഹൗസ്)
22. ഇന്ത്യൻ റെയിൽ മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ചാണകൃപുരി
23. നോർത്തേൺ റെയിൽവേയുടെ ആസ്ഥാനം?
ans : ഡൽഹി
24. ഡൽഹിയിലെ പ്രധാന സ്റ്റേഡിയങ്ങൾ?
ans : ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയം, നെഹ്റു സ്റ്റേഡിയം,അംബേദ്കർ സ്റ്റേഡിയം, നാഷണൽ സ്റ്റേഡിയം,ശിവാജി സ്റ്റേഡിയം
25. കേന്ദ്ര സാഹിത്യ അക്കാഡമി (1954), ലളിതകലാ അക്കാഡമി (1954), സംഗീത നാടക അക്കാഡമി (1953), നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (1959), നാഷണൽ മ്യൂസിയം (1949), നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (1891), ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ(1861) എന്നിവയുടെ ആസ്ഥാനം?
ans : ന്യൂഡൽഹി
26. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ആസ്ഥാനം?
ans : ഡൽഹി
27. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ആസ്ഥാനം?
ans : ഡൽഹി
28. ഇന്ത്യയിൽ ആദ്യത്തെ ഫുഡ്ബാങ്ക് ആരംഭിക്കുന്നത് ?
ans : ഡൽഹി
29. എല്ലാ ജില്ലാ കോടതികളിലും ഇ-കോർട്ട് ഫ്രീ സംവിധാനം നടപ്പിലാക്കിയത്?
ans : ഡൽഹി
30. ഡൽഹിയിൽ ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തി?
ans : അരവിന്ദ് കേജരിവാൾ
31. അരവിന്ദ് കേജരിവാളിന്റെ രാഷ്ട്രീയ പാർട്ടി?
ans : ആം ആദമി പാർട്ടി
32. ആം ആദമി പാർട്ടിയുടെ ചിഹ്നം?
ans : ചൂൽ
33. ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യജ്ഞന വിപണനശാല?
ans : ഖാരി ബൗളി (ഡൽഹി)
34. സുലഭ് അന്താരാഷ്ട്ര ടോയ്ലറ്റ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ans : ന്യൂഡൽഹി
35. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ആദ്യമായി ഇന്ത്യയിൽ വച്ച് നടന്ന സ്ഥലം?
ans : ന്യൂഡൽഹി
36. ഡൽഹി നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?
ans : എഡ്വിൻ ലൂട്ടിൻസ്
37. സ്വന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ രാജ്യത്തെ ആദ്യ ജയിൽ?
ans : തിഹാർ ജയിൽ
No comments:
Post a Comment